പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ കല്ലട സൗഹൃദം വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിലെ വീടുകൾ തോറും കയറിയിറങ്ങി കൊറോണ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാട്സാപ്പ് കൂട്ടായ്മ കൂട്ടായ്മ ഭാരവാഹികളായ പ്രസിഡന്റ് വിനോദ് സുരേന്ദ്രൻ, സെക്രട്ടറി ആർ.സി. പ്രസാദ്, രക്ഷാധികാരികളായ ഭദ്രൻ, മഹേന്ദ്രൻ, കൂട്ടായ്മ പ്രവർത്തകർ, ഡോക്ടർമാരായ അഖില, കൃഷ്ണപ്രിയ എന്നിവർ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഇരുന്നൂറോളം വീടുകളിൽ കൈകൾ വൃത്തിയാക്കുന്നതിനുള്ള ലായനികളും ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.