xx-l
തഴവ മണപ്പള്ളി 11-ാം വാർഡിൽ ചൂളപ്പറമ്പ് ഭാഗത്ത് ആൾതാമസമില്ലാത്ത പുരയിടത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

തഴവ: ആൾതാമസമില്ലാത്ത പുരയിടത്തിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. തഴവ മണപ്പള്ളി 11-ാം വാർഡിൽ ചൂളപ്പറമ്പ് ഭാഗത്ത് കല്ലപ്പറമ്പിൽ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത്.

പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം, അറവുശാലയിലെ അവശിഷ്ടടങ്ങൾ എന്നിവ നിക്ഷേപിക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.