ചവറ: മടപ്പള്ളി വട്ടത്തറ വാർഡിലെ കോയിക്കൽ കുളത്തിന്റെ റോഡിനോട് ചേർന്നുള്ള സംരക്ഷണഭിത്തി വീണ്ടും തകർന്നു. റോഡ് നിർമ്മാണത്തിനെ തുടർന്ന് കുളത്തിന്റെ സംരക്ഷണഭിത്തി ഇതിനു മുൻപ് ഭാഗികമായി തകർന്നിരുന്നു. അന്ന് അപകടം ഒഴിവാക്കാനായി ചെറിയ നിലയിൽ അറ്റകുറ്റപ്പണി നടത്തിയ സംരക്ഷണഭിത്തി ഏതാനും ദിവസങ്ങൾക്കു മുൻപാണ് പൂർണമായും തകർന്നത്. ഇതുവഴിയുള്ള രാത്രിയാത്ര അപകടകരമാണെന്ന് പ്രദേശവാസികൾ പറയന്നു. പുതിയ സംരക്ഷണഭിത്തി നിർമ്മിക്കാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.