ചവറ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ബ്രേക്ക് ദി ചെയിൻ കാമ്പയിൻ ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. ചവറ ഇടപ്പള്ളികോട്ട പ്രദേശങ്ങളിലെ വിവിധ ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മാസ്കുകൾ, സാനിറ്റൈസർ, ലോഷൻ, ടിഷ്യൂ പേപ്പർ, വെള്ളം, സോപ്പ് എന്നിവ ഉൾപ്പെടുത്തി ഹാൻഡ്‌വാഷ് കോർണറുകൾ സ്ഥാപിച്ചു. ദിവസവും നിരവധി യാത്രക്കാരാണ് ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷയെ കരുതിയാണ് ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചവറ കെ.എം.എം.എൽ ഓട്ടോ സ്റ്റാൻഡിൽ സ്കൂൾ മാനേജർ വലിയത് സിനോജ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ. ശ്രീദേവി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. ഹരികുമാർ എന്നിവർ സംസാരിച്ചു. ബി.എഡ് കോളേജ് അഡ്മിനിസ്ട്രേറ്റർ രാധാകൃഷ്ണൻ, പി.ആർ.ഒമാരായ ജയപ്രകാശ്, ഷിഹാബുദ്ദീൻ, രാജു, അമൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.