കൊല്ലം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ ആവിഷ്കരിച്ച 'ബ്രേക്ക് ദി ചെയിൻ' കാമ്പയിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ലോക്കൽ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി / പ്ലസ്ടു പരീക്ഷകൾ നടക്കുന്ന സ്കൂളുകളുടെ മുന്നിലും യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന കോളേജുകൾക്ക് മുന്നിലും സാനിടൈസർ ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമൊരുക്കി. പരീക്ഷ അവസാനിക്കും വരെ പ്രവർത്തനം തുടരുമെന്ന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്മലും സെക്രട്ടറി പി. അനന്ദുവും അറിയിച്ചു.