കരവാളൂർ: കോയിപ്പുറത്ത് വീട്ടിൽ കെ.പി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (93) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. മക്കൾ: രമണി കോശി തോപ്പിൽ, പരേതനായ അഡ്വ. ഫിലിപ്പ്.കെ. തോമസ് (ആർ.എസ്.പി മുൻ ജില്ലാ സെക്രട്ടറി), ജേക്കബ്.കെ.തോമസ് (രഞ്ചൻ - മുൻ മാർത്തോമ്മ സഭാ കൗൺസിൽ മെമ്പർ), സരോഷ് തോമസ് (ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് എഡിഷൻ മുൻ മേധാവി). മരുമക്കൾ: കോശി.ടി.നൈനാൻ (തോപ്പിൽ, മാവേലിക്കര, കുവൈറ്റ് എയർവേസ് മുൻ ചീഫ് മെയിന്റനൻസ് എൻജിനീയർ), പരേതയായ കുമാരി ഫിലിപ്പ് (തെക്കുംപുറത്ത് കോതമംഗലം), സുജ ജേക്കബ് (റിട്ട. ഹെഡ്മിസ്ട്രസ്, എ.എം.എം എച്ച്.എസ് കരവാളൂർ), ആനി തോമസ് (മേടയിൽ കൊല്ലം, എൻ.ഐ.ഒ.എസ് മേധാവി, ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ്).