ഓച്ചിറ: കൊറോണയെ പ്രതിരോധിക്കാൻ കേരള ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത 'ബ്രേക്ക് ദി ചെയിൻ' കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.എെ.വൈ.എഫ് ഓച്ചിറ പടിഞ്ഞാറ്, കിഴക്ക് മേഖലാ കമ്മിറ്റികൾ സംയുക്തമായി ഓച്ചിറ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഹാൻഡ് വാഷിംഗ് ബൂത്ത് സ്ഥാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം ബൂത്ത് ഉദ്‌ഘാടനം ചെയ്തു. എ.എെ.വൈ.എഫ് ഓച്ചിറ പടിഞ്ഞാറ് മേഖലാ പ്രസിഡന്റ് വിഘ്നേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആർ. നിതിൻ രാജ്, സി.പി.എെ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എസ്. കൃഷ്ണകുമാർ, മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. നൗഷാദ്, ഓച്ചിറ കിഴക്ക്, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.എസ്. സന്തോഷ്, അബ്ദുൽ ഖാദർ, ലോക്കൽ കമ്മിറ്റി അംഗം പ്രേം നവാസ്, ഓച്ചിറ മേഖലാ കമ്മിറ്റി അംഗം അജിത്ത് മുരളി തുടങ്ങിയവർ സംസാരിച്ചു. അരുൺ, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. എ.എെ.വൈ.എഫ് കിഴക്ക് മേഖലാ സെക്രട്ടറി അനസ് സ്വാഗതവും ഓച്ചിറ പടിഞ്ഞാറ് മേഖലാ സെക്രട്ടറി സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.