പുനലൂർ: പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി സൗജന്യ സാനിറ്റേഷൻ ബൂത്തുകളുടെ പ്രവർത്തനം ആരംഭിച്ചു. പുനലൂർ കെ.എസ്.ആർ.ടി.സി , ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഗവ. താലൂക്ക് ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് സാനിറ്റേഷൻ ബൂത്തുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി കവലയിൽ ചേർന്ന ചടങ്ങിൽ സൗജന്യ സാനിറ്റേഷൻ ബൂത്തിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, കൗൺസിലർമാരായ കെ. പ്രഭ, വി. ഓമനക്കുട്ടൻ, ജി. ജയപ്രകാശ്, സിന്ധു ഗോപകുമാർ, അംജത്ത് ബിനു തുടങ്ങിയവർ സംസാരിച്ചു.