photo
മടത്തറ പാതയോരത്ത് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പൈപ്പ് പൊട്ടി പാഴാകുന്ന കുടിവെള്ളം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. പാരിപ്പള്ളി മടത്തറ റോഡ്, മൈലാടുംപാറ, കോട്ടക്കേറം തുടങ്ങിയ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ ഏറെയായി. പ്രദേശത്ത് ജപ്പാൻ കുടിവെള്ളം എത്തിക്കാമെന്ന് വാഗ്ദാനം നൽകി ഏഴായിരത്തോളം രൂപ വീടുകളിൽ നിന്ന് വാട്ടർ വാട്ടർ അതോറിറ്റി ഈടാക്കിയെന്നും ആരോപണമുണ്ട്.

പഞ്ചായത്തിന്റെയും വാട്ടർ അതോറിറ്റിയുടയും വാഗ്ദാനങ്ങൾ നടപ്പിലാകാത്തതിനാൽ കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. പ്രദേശത്തെ പൊട്ടിയ പൈപ്പുകൾ അടിയന്തരമായി പുനസ്ഥാപിച്ച് ജലവിതരണം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.