ചാത്തന്നൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ റെയിൽവേ സ്റ്റേഷനിൽ ഹാൻഡ് വാഷ് ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ അസംബ്ലി കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, വൈസ് പ്രസിഡന്റ് വി.എം. പാർവിൻ ദാസ്, കോൺഗ്രസ് നേതാക്കളായ പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, ജയനാഥ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിജയ് പരവൂർ, രഞ്ജിത്ത് രവീന്ദ്രൻ, നിശാന്ത് പൂതക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.