പുനലൂർ: തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കൊറോണ സംശയത്തെ തുടർന്ന് രണ്ട് ജർമ്മൻ സ്വദേശികളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മധുരയിൽ നിന്ന് ആര്യങ്കാവ് വഴി ആലപ്പുഴയിലേക്ക് പോകാൻ ഇവർ ടാക്സി കാറിലെത്തിയത്. 15ദിവസം മുമ്പാണ് ഇരുവരും ജർമ്മനിയിൽ നിന്ന് മധുരയിൽ എത്തിയതെന്ന് പരിശോധക സംഘത്തെ അറിയിച്ചു.