കൊല്ലം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തിയ ചക്ര സ്‌തംഭന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലത്ത് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ നിർവഹിച്ചു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, സെക്രട്ടറിമാരായ കുരുവിള ജോസഫ്, വിഷ്‌ണു സുനിൽ പന്തളം, ജില്ലാ വൈസ് പ്രസിഡന്റ് വിനു മംഗലത്ത് എന്നിവർ സംസാരിച്ചു.