police

കൊല്ലം: വിവിധ കേസുകളിൽ കസ്റ്റഡിയിലെടുക്കുന്നവർക്ക് സ്റ്റേഷനുകളിൽ ആദ്യം കൈകഴുകൽ ശിക്ഷ!. കൊറോണ വൈറസ് ബാധ തടയാനായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായാണ് സ്റ്റേഷനുകളിലെത്തുന്ന പരാതികാർക്കും പിടികൂടുന്ന പ്രതികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ കൈകഴുകൽ നിർബന്ധമാക്കിയത്.

എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും മുൻ ഭാഗത്ത് കൈകഴുകാനായി ബ്രേക്ക് ദ ചെയിൻ കിയോസ്കുകൾ സ്ഥാപിച്ചു. പിടികൂടുന്ന പ്രതികളെയെല്ലാം ഈ കിയോസ്കിന് മുന്നിലെത്തിച്ച് കൈ വൃത്തിയായി കഴുകിച്ച ശേഷമാണ് ഉള്ളിലേക്ക് കടത്തുന്നത്. എല്ലാദിവസവും നൂറ് കണക്കിന് പേരെതുന്ന സ്ഥലമെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനുകളിൽ ക്യാമ്പയിൻ ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചത്.