കൊല്ലം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ 'കൈ കഴുകുക, മുഖാവരണം ധരിക്കുക' എന്ന സന്ദേശം ഉയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച ബോധവത്കരണം യൂണിറ്റ് പ്രസിഡന്റ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് മാസ്‌ക്, വെള്ളത്തൂവാല എന്നിവ സൗജന്യമായി വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി മധുസൂദനൻ, എം.എം. മഹിർ അലി, ചന്ദ്രബോസ്, ഷാജുമോഹൻ, എം.കെ. രാജൻ, പി. രവി, സലുദീൻ, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ എല്ലാ കടകളിലും തൂവാലകൾ വിതരണം ചെയ്തു.