spitting

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊല്ലം നഗരത്തിലെ റോഡുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇന്ന് ചേരുന്ന അടിയന്തര കൗൺസിൽ യോഗത്തിൽ പൊതുസ്ഥലത്ത് തുപ്പുന്നവ‌ർക്ക് ചുമത്തേണ്ട പിഴ സംബന്ധിച്ച് തീരുമാനമെടുക്കും. ആദ്യമായി പിടിക്കുന്നവർക്ക് 250 രൂപ പിഴ ചുമത്താനാണ് ആലോചന. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നഗരസഭാ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കാം. ആരോഗ്യവിഭാഗം സ്ക്വാഡുകളായി നിരീക്ഷണവും നടത്തും.