tha
പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ തഹസീൽദാർ ജി.നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ:കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സർക്കാർ നടപ്പാക്കുന്ന ബ്രേക്ക് ദി ചെയിൻ പദ്ധതി പുനലൂരിലെ സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും വ്യാപകമാക്കി. പുനലൂർ മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ഗവ.താലൂക്ക് ആശുപത്രി, കെ.എസ്.ആർ.ടി.സി ഡിപ്പോ, താലൂക്ക് ഓഫീസ്, സിവിൽ സപ്ലൈ ഓഫീസ്, പുനലൂർ മാർക്കറ്റ് ജംഗ്ഷൻ, ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ തുല്യതാപഠന കേന്ദ്രം തുടങ്ങിയ സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കി.

20 ഓളം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൈകൾ വൃത്തിയാക്കാൻ വെള്ളം, സോപ്പ്, സാനിറ്റൈസർ അടക്കമുളള സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പുനലൂർ തഹസീൽദാർ ജി. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. തഹസീൽദാർ ബിനുരാജ്, സബ് ട്രഷറി ഓഫീസർ ജോസി പ്രകാശ്, ടി.ഡി.ഒ വിപിൻദാസ്, അസി.സഹകരണ രജിസ്ട്രാർ എസ്. മധു, ഡെപ്യൂട്ടി തഹസിൽദാർ ടി. രാജേന്ദ്രൻ പിള്ള, ജോസഫ് ബെൻസൺ, സിജോ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേൃത്വത്തിൽ പുനലൂർ പൊലീസ് സ്റ്റേഷനിലും പദ്ധതിക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി ഷാജു, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ, ട്രഷറർ സാജു, എസ്.ഐ ജെ. രാജീവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച പ്രതിരോധ പ്രവർത്തനം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ബിജു, ജില്ലാ കമ്മിറ്റി അംഗവും മുൻ പുനലൂർ നഗരസഭാ ചെയർമാനുമായ എം.എ. രജഗോപാൽ, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. കുഞ്ഞുമോൻ, പുനലൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എസ്. രാജേന്ദ്രൻ നായർ, കൗൺസിലർ കെ.എ. ലത്തീഫ്, ടൈറ്റസ് സെബാസ്റ്റ്യൻ, ജോബോയ് പേരേര തുടങ്ങിയവർ സംബന്ധിച്ചു.