photo
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ബ്ലോക്കുതല ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷന് മുന്നിൽ മുൻ സംസ്ഥാന പ്രസിഡന്റും കാപെക്സ് ചെയർമാനുമായ പി.ആർ. വസന്തൻ നിർവഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ ശ്രീകുമാർ, ശിവപ്രസാദ് ഡി.ഐ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി ടി.ആർ. ശ്രീനാഥ്, പ്രസിഡന്റ്‌ രഞ്ജിത്, ഷഫീക്, അജ്മൽ, അബാദ് എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് താലൂക്കാഫീസിലും പൊലീസ് സ്റ്റേഷനിലും എത്തുന്നവർക്കും യാത്രക്കാർക്കും കൈകൾ വൃത്തിയാക്കാൻ കഴിയുന്നതരത്തിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസ്, കുലശേഖരപുരം ആനന്ദ ജംഗ്ഷൻ, വവ്വാക്കാവ്, കല്ലേലിഭാഗം ആൽത്തറമൂട്, കരുനാഗപ്പള്ളി വെസ്റ്റ് മുഴങ്ങോട്ട് വിള ജംഗ്ഷൻ, ക്ലാപ്പന ആലുംപീടിക എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിച്ചു.