അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ.സി. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ഷൗക്കത്ത്, ആർ. ഷാജു, ആർ. റജിമോൾ, ബേബി മാത്യു, അനില ഷാജി, വിദ്യ ബിജു, ആർ. ബിൻസി എന്നിവർ സംസാരിച്ചു.