mobile
മൊബൈൽ

കൊല്ലം: ഭാഗ്യക്കുറി കടയിൽ ലോട്ടറി വാങ്ങാനെത്തിയയാൾ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നു. കൊല്ലം താമരക്കുളം ഗണപതി ക്ഷേത്രത്തിന് സമീപത്തെ ലോട്ടറിക്കടയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവാണ് ഫോണുമായി കടന്നത്. കടയുടമ വെള്ളം കുടിക്കാൻ പോയ തക്കത്തിനായിരുന്നു മോഷണം. പ്രതിയുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാൾ എത്തിയ സ്‌കൂട്ടറിന്റെ നമ്പർ വ്യാജമാണെന്നാണ് വിവരം. ഈസ്റ്റ് പൊലീസ് കേസെടുത്തു.