gold
സ്വർണം

കൊല്ലം: കിളികൊല്ലൂർ സ്വദേശിനിയായ വൃദ്ധയുടെ സ്വർണും പണവും കവർന്ന ശാസ്താംകോട്ട സ്വദേശിനി പിടിയിലായി. മങ്ങാട് ചാത്തിനാംകുളം തുമ്പോണ തൊടിയിൽ വീട്ടിൽ സുശീലയെ(60) കബിളിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത ശാസ്താംകോട്ട പള്ളിശേരിക്കൽ അശ്വനി ഭവനിൽ അമ്പിളി എന്ന് വിളിക്കുന്ന ഷീജയാണ് (40)​ പിടിയിലായത്.

കല്ലുംതാഴം ജംഗ്ഷനിൽ 16നായിരുന്നു സംഭവം. സുശീലയും ഷീജയും തമ്മിൽ ഓച്ചിറ അമ്പലത്തിൽ വച്ചാണ് പരിചയപ്പെട്ടത്. 16ന് സുശീലയെ കാണാൻ ഷീജ മങ്ങാട്ടെ വീട്ടിലെത്തി. ഷീജയുടെ സ്‌കൂട്ടറിൽ പലയിടങ്ങളിലും കൊണ്ടുപോയി. ഇതിനിടയിൽ ആറേകാൽ പവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും 1,​360 രൂപയും അടങ്ങിയ പേഴ്‌സ് സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞ് സ്‌കൂട്ടറിലെ ബോക്‌സിൽ വച്ചു. കല്ലുംതാഴം ജംഗ്ഷനിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. സുശീല ഇറങ്ങിയതോടെ ഷീജ സ്കൂട്ടർ ഓടിച്ച് പോവുകയായിരുന്നു. പേരും മേൽവിലാസവും തെറ്റിച്ചാണ് ഷീജ സുശീലയോട് പറഞ്ഞിരുന്നത്. സംഭവ സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ഒരു ജൂവലറിയിൽ നിന്ന് കണ്ടെടുത്തു.
കിളികൊല്ലൂർ എസ്.ഐ ആർ.എസ്.ബിജു,​ എസ്‌.ഐമാരാ ശ്യാംകുമാർ, നാസർ, പൊലീസുകാരായ പ്രകാശ് ചന്ദ്രൻ, താഹകോയ, ജയൻ.കെ.സക്കറിയ, ഡെൽഫിൽ പിബോണിഫസ്, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.