gandhi
കുന്നിക്കോട് പൊലീസ് ഗാന്ധിഭവനിൽ എത്തിച്ച വയോധികനെ കുടുംബാംഗങ്ങൾ എത്തി തിരികെ കൊണ്ടുപോകുന്നു

പത്തനാപുരം: നാടോ വീടോ അറിയാതെ അലഞ്ഞു നടന്ന വയോധികനെ കുന്നിക്കോട് പൊലീസ് പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു. അന്വേഷണത്തിനൊടുവിൽ വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ തിരികെ കൊണ്ടുപോയി. പട്ടാഴിയിൽ നിന്നാണ് 70 വയസ് തോന്നിക്കുന്ന വയോധികനെ പൊലീസ് കണ്ടെത്തിയത്. കുന്നിക്കോട് എസ്.ഐ റെജി കെ. സാമിന്റെ നിർദ്ദേശ പ്രകാരം ക്രൈം എസ്.ഐ കെ. രഘുനാഥ്, ജനമൈത്രി ബീറ്റ് ഓഫീസർ എം. ശ്രീകുമാർ, ഹോംഗാർഡ് എസ്. സുഭാഷ് എന്നിവരാണ് ഇയാളെ ഗാന്ധിഭവനിൽ എത്തിച്ചത്. പത്തനാപുരം മാലൂർ ചീനിവിള വീട്ടിൽ രവീന്ദ്രനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞ് ഭാര്യ ഇന്ദിര, മകൻ രതീഷ് എന്നിവർ എത്തി തിരികെ കൊണ്ടുപോകുകയായിരുന്നു.