zz
രാഹുൽ പിള്ള (32)

പത്തനാപുരം: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. പുന്നല കരിമ്പാലൂർ പുന്നലത്തുമൺ പുത്തൻവീട്ടിൽ രാഹുൽ പിള്ളയ്ക്കാണ് (32) മുഖത്തും മറ്റിടങ്ങളിലും പൊള്ളലേറ്റത്. പിടവൂരിൽ നിന്ന് പത്തനാപുരത്തേക്ക് ബൈക്കിൽ വരവേയാണ് സംഭവം. ഇയാൾ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ രണ്ട് ദിവസമായി പത്തനാപുരം മേഖലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഒന്നര ആഴ്ചക്കിടെ നാലാമത്തെ ആൾക്കാണ് സൂര്യതാപമേൽക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് സൂര്യതാപമേൽക്കാറുണ്ടെങ്കിലും പുറത്ത് അറിയിക്കാതെ സ്വയം ചികിത്സ നടത്തുന്നതായും അറിയുന്നു.