convenr
കേരള വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയാ കമ്മിറ്റിയുടെയും സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിന് മുന്നിൽ സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി ഉദ്ഘാടനം ചെയ്യുന്നു. സമിതി നേതാക്കളായ എ.ആർ. നാസർ,​ മഞ്ചു സുനിൽ,​ കമാൽ പിഞ്ഞാണിക്കട എന്നിവർ സമീപം

കൊല്ലം: കേരള വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയാ കമ്മിറ്റിയുടെയും സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിന് മുന്നിലായി ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്രർ ലൂസി ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ പ്രസിഡന്റ് എ.ആർ. നാസർ,​ സെക്രട്ടറി മഞ്ചു സുനിൽ,​ കമാൽ പിഞ്ഞാണിക്കട,​ മുജീബ് റഹ്മാൻ,​ യൂസിഫ് എന്നിവർ സംസാരിച്ചു.