train

പുനലൂർ: കൊറോണ പ്രതിരോധത്തെ തുടർന്ന് കൊല്ലം - തെങ്കാശി റൂട്ടിൽ 11 ട്രെയിനുകൾ ഇന്നലെ മുതൽ സർവീസ് പൂർണമായി നിറുത്തി. രണ്ട് ട്രെയിനുകളാണ് ഭാഗീകമായി സർവീസ് നടത്തുന്നത്.

കൊല്ലം - പുനലൂർ (56740/56739), കൊല്ലം - ചെങ്കോട്ട (56733/56738), കൊല്ലം - പുനലൂർ (56744/54743), പുനലൂർ - കൊല്ലം (56333/56334), തെങ്കാശി - തിരുനെൽവേലി (56741/56741), തെങ്കാശി - തൃച്ചെന്തൂ ർ (56036/56035), കാരക്കുടി - വിരുദനഗർ (76837/76838), കാരക്കുടി - തൃശിനാപ്പള്ളി (76839/76840), തൃശിനാപ്പള്ളി - മണ്ഡപം (76807/76808) എന്നീ സർവീസുകളാണ് 31വരെ പൂർണമായും നിറുത്തലാക്കിയത്. ഗുരുവായൂർ-പുനലൂർ (56365/56366), വാടാമധുര - മധുര(56805/56806) എന്നീ രണ്ട് സർവീസുകൾ ഭാഗീകമായി നിറുത്തലാക്കി.

ഗുരുവായൂർ - പുനലൂർ ട്രെയിൻ കൊല്ലം - പുനലൂർ റൂട്ടിൽ സർവീസ് നടത്തില്ല. ഇതുവഴിയുള്ള ചെന്നൈ-കൊല്ലം എക്സ്‌പ്രസ് രണ്ട് ഭാഗങ്ങളിലേക്കും പതിവ് പോലെ സർവീസ് നടത്തും. പുനലൂർ - കന്യാകുമാരി സർവീസിന് മാറ്റമില്ല. എന്നാൽ പുനലൂർ - തിരുവനന്തപുരം - മധുര ട്രെയിൻ 25വരെ പതിവ് പോലെ സർവീസ് നടത്തും. എല്ലാ ദിവസവും രാത്രിയിൽ സർവീസ് നടത്താറുള്ള പാലക്കാട് പാലരുവി- തിരുനെൽവേലി എക്സ്‌പ്രസ് ട്രെയിനും മുടക്കം കൂടാതെ ഓടും.