corona
കോവിഡ് 19 വ്യാപന സാദ്ധ്യത കണക്കിലെടുത്ത് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ എക്സൈസ് കോപ്ലക്സിന് മുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി എക്സെെസ് കമ്മിഷണർ ജേക്കബ് ജോൺ നിർവഹിക്കുന്നു

കൊല്ലം: കൊറോണ വൈറസ് വ്യാപനം തടയാനുള്ള ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ആശ്രാമം റോഡിലെ എക്സൈസ് കോംപ്ലക്സിന് മുന്നിൽ കൈ കഴുകൽ ക്യാമ്പയിനും കുടിവെള്ള വിതരണവും തുടങ്ങി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് കമ്മിഷണർ ജെ.താജുദ്ദീൻകുട്ടി, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.രാജു, സംസ്ഥാന സെക്രട്ടറി സജുകുമാർ, ജില്ലാ സെക്രട്ടറി സന്തോഷ് വർഗീസ്, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.