ചവറ: ആർ.എസ്.പി എൺപതാം വാർഷികം ദേശീയതലത്തിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള പതാകദിനം ചവറയിൽ നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചവറ മണ്ഡലത്തിലെ ഉദ്ഘാടനം കേരളത്തിലെ മുതിർന്ന നേതാവ് ചവറ വി.വാസുപിള്ള ബേബി ജോൺ ഷഷ്ഠ്യബ്ദി പൂർത്തി സ്മാരക മന്ദിരത്തിൽ പതാക ഉയർത്തി നിർവഹിച്ചു. ചവറ മണ്ഡലത്തിൽ 120 ൽ പരം കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ചവറ മണ്ഡലം സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ, എസ്. തുളസീധരൻ പിള്ള, എസ്.സുകുമാരൻ, ഡി. സുനിൽകുമാർ, എസ്. ലാലു, ജി. ചന്ദ്രബാബു, ബി. പത്മകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, കവിത എന്നിവർ പങ്കെടുത്തു.