kodiyett

ചവറ: പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലം എസ്.ദാമോദരൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി സുധാംശു നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് കൊടിയേറിയത്. പ്രധാന ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി ക്ഷേത്രാചാരങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തുന്ന ഉത്സവം 28ന് സമാപിക്കും.