കൊല്ലം: എല്ലാ വിഭാഗം ആരോഗ്യ സംരക്ഷണ മേഖലകളും കൊറോണ വ്യാപനത്തിനെതിരെ മുന്നിൽ വന്നതോടെ ജില്ലാ ആയൂർവേദവിഭാഗവും പ്രതിരോധ നടപടികളുമായി രംഗത്ത്. കൊറോണയെ പ്രതിരോധിക്കാനായി വകുപ്പ് സുസജ്ജമാണെന്നും ആയൂർവേദ മരുന്നുകളും പൊടികളും ജില്ലയിലെ ഒൻപത് ആയൂർവേദ ആശുപത്രികൾ വഴി നൽകുമെന്നും ഡി.എം.ഒ ഡോ.അസുന്താ മേരി അറിയിച്ചു. ആയൂർവേദ വിഭാഗത്തിന്റെ ബോധവത്കരണവും ഉണ്ടാവും.
നിർദേശങ്ങൾ
1. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന തരം ഭക്ഷണം കഴിക്കണം
2. സോപ്പുവെള്ളമോ സാനിട്ടറൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം
3. കുടിവെള്ളം സുരക്ഷിതമാക്കുന്നതിന് ഷഡംഗ ചൂർണം ചേർത്ത് തിളപ്പിച്ച് അരിച്ച് കുടിക്കണം
4. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കണം
5. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സുദർശനം ഗുളിക, ഇന്തുകാന്തം കഷായം, ദ്രാക്ഷാദികഷായം, സംശമനീ വടി, ഗുളുചീ ചൂർണം, വില്വാദി ഗുളിക, ദൂഷി വിഷാരി ഗുളിക, ഗുളുച്യാദി കഷായം, എന്നിവ ഉപയോഗിക്കാവുന്നതാണ്
5. പകർച്ചവ്യാധികൾ പടരാതിരിക്കാൻ അപരാജിത ധൂമ ചൂർണം പുകയ്ക്കുക
6. ആളുകളുമായി ഇടപഴകുന്നത് പരമാവധി കുറയ്ക്കുക, ഇടപെട്ടാൽ അകലം പാലിക്കുക
7. തുപ്പൽ കണികകൾ മറ്റുള്ളവരിലേയ്ക്ക് തെറിക്കാനിടവരുത്തരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കരുതി മറച്ചുപിടിക്കുക