കൊല്ലം: നാട് കൊറോണ ഭീഷണിയിലായിട്ടും മദ്യശാലകൾ അടയ്ക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ആരോഗ്യ മന്ത്രിക്ക് പ്രതിഷേധ കത്തുകൾ അയച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
സമീപ സംസ്ഥാനങ്ങളെല്ലാം മദ്യശാലകൾ അടച്ചിടുന്ന നയം സ്വീകരിക്കുമ്പോൾ കേരള സർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്.എം.ദാസ്, യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത്ത് മോഹൻ, ഹർഷാദ്, ഷാറൂ സാദിഖ്, അനന്തു, ഗോകുൽ, സച്ചു പ്രതാപ് തുടങ്ങിയവർ നേതൃത്വം നൽകി.