കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വടക്കേവിള സോണൽ പരിധിയിലെ പള്ളിമുക്ക് മാർക്കറ്റ്, വില്ലേജ് ഒാഫീസ്, ആയുർവേദ ആശുപത്രി, കൃഷിഭവൻ, ബിവറേജസ് ഔട്ട്‌ലറ്റ്, ലൈബ്രറി എന്നിവിടങ്ങൾ അണുവിമുക്തമാക്കി.
അണുബാധ നിയന്ത്രണ പ്രോട്ടോക്കോൾ പാലനം ഉറപ്പാക്കാൻ തട്ടാമല, പള്ളിമുക്ക്, അയത്തിൽ എന്നിവിടങ്ങളിലെ ലാബുകളിലും പരിശോധന നടത്തി. നഗരസഭാ വടക്കേവിള സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജി. സാബു നേതൃത്വം നൽകി.