പുനലൂർ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ, മുൻകരുതൽ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് പുനലൂർ ജോയിന്റ് ആർ.ടി ഓഫീസിലെ പ്രത്യേക ടീമിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിളക്കുടി, പത്തനാപുരം സ്റ്റാൻഡുകളിലെ ഡ്രൈവർമാർക്കാണ് ക്ളാസ് നടത്തിയത്. രോഗം പടർന്നുപിടിക്കാതിരിക്കാൻ കൈകൾ കഴുകുന്നത് എങ്ങനെ, മാസ്ക് ധരിക്കൽ, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ചായിരുന്നു ക്ളാസ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ആർ. രാജേഷ്, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പുനലൂർ, കുന്നിക്കോട് തുടങ്ങിയ സ്റ്റാൻഡുകളിലെ ഡ്രൈവർമാർക്ക് അടുത്ത ദിവസങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.