പരവൂർ : ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പത്തൊൻപതാം ചരമവാർഷിക ദിനാചരണം പരവൂർ ജംഗ്ഷനിലെ സി.പി.എം ഓഫീസിന് മുന്നിൽ നടന്നു. സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി അംഗം എസ്. ശ്രീലാൽ പരവൂർ ജംഗ്ഷനിലെ സി.പി.എം ഓഫീസിന് മുന്നിൽ കൊടി ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാർച്ചന നടന്നു. ടി.സി. രാജു, ജി. ശശിധരൻ, ഷൈൻ എസ്. കുറുപ്പ് , ജസിൻ കുമാർ, സതീശൻ എന്നിവർ പങ്കെടുത്തു.