was
കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിരോധ പ്രവർത്തനം

കൊട്ടാരക്കര: പൊതു ജനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇതര പൊലീസ് ഓഫീസുകളിലും പരിസരങ്ങളിലും ഹാൻഡ് വാഷുകളും, സാനിട്ടൈസറുകളും സജ്ജമാക്കി. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തും ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചുകൊണ്ട് ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ജീവനക്കാരുടെ സുരക്ഷയ്ക്കായി കോട്ടൺ തുണി കൊണ്ട് നിർമ്മിച്ച റീ യൂസബിൾ മാസ്‌ക്കുകളും നൽകി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും തുടർന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തും റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർവഹിച്ചു. അഡീഷണൽ എസ്.പി എം. ഇക്ബാൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പി ബി. വിനോദ്, കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീൻ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് എം.വിനോദ്, സെക്രട്ടറി എസ്. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം അജിത് കുമാർ, ജില്ലാ ട്രഷറർ മധുക്കുട്ടൻ, വൈസ് പ്രസിഡന്റ് ശോഭാമണി, ജോയിന്റ് സെക്രട്ടറി സജീവ് ഖാൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.