photo
സാനിട്ടൈസർ ബൂത്തുകളുടെ ഉദ്ഘാടനം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: തൊടിയൂർ സർവീസ് സഹകരണബാങ്ക് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ സാനിട്ടൈസർ ബൂത്തുകൾ സ്ഥാപിച്ചു. ബൂത്തുകളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ശുചികരണത്തിന് ലോഷനും, ഡെറ്റോളും, സാനിട്ടൈസറും നൽകി. എ.ടി.ഒ പി. അനിൽകുമാറും റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രത്‌നാകരനും സാധനങ്ങൾ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ കെ.എ. ജവാദ്, ബി. ബിനു, വിജയൻ ഉണ്ണിത്താൻ, സലാഹുദ്ദീൻ, ഷിബു എസ്. തൊടിയൂർ, വസന്തകുമാരി, ഗിരിജാ രാമകൃഷ്ണൻ, നസീംബീവി, അസിസ്റ്റന്റ് രജിസ്ട്രാർ എസ്. സന്തോഷ്‌കുമാർ, ഓഡിറ്റർ പാട്രിക് ഫ്രാൻസിസ്, സെക്രട്ടറി എസ്.കെ. ശ്രീരംഗൻ എന്നിവർ സന്നിഹിതരായിരുന്നു.