ശാസ്താംകോട്ട: പ്രതിരോധ പ്രവർത്തനം ശക്തമാക്കി വിവിധ സംഘടനകൾ രംഗത്ത്. ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിലെ ആറ് പഞ്ചായത്തുകളിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന മുഹമ്മദ്, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, വൈ. നജിം, നിധിൻ കല്ലട, ഇലവിനാൽ ഉണ്ണിക്കൃഷ്ണൻ, ഷമീർ ഇസ്മായിൽ, സമീർ യൂസഫ്, ഷബിൻ കമീർ, വിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംതാംകോട്ട യൂണിറ്റ് ശാസ്താംകോട്ട വെയിറ്റിംഗ് ഷെഡിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നാഷാദ്, ശാസ്താംകോട്ട താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷഹന മുഹമ്മദ്, എസ്. ദിലീപ് കുമാർ, തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാർ, ഹെൽത്ത് ഇൻസ്പക്ടർ സുനിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് സെക്രട്ടറി എ. നിസാം, യൂണിറ്റ് പ്രസിഡന്റ് ഐ. നവാസ്, ട്രഷറർ രാംകുമാർ, താജുദ്ദീൻ, റഷീദ് വട്ടവിള, സുരേഷ്, ആൻഡ്രൂസ് റോക്കി, പ്രതിഭാ ജോയി തുടങ്ങിയവർ പങ്കെടുത്തു.