photo
ബിവറേജസ് ഔട്ട് ലെറ്റിന്റെ മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം

കരുനാഗപ്പള്ളി : കൊറോണ വൈറസ് ഭീതി പടർത്തുമ്പോൾ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അടച്ചിടേണ്ട ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളി ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി. മഞ്ജുക്കുട്ടൻ, കെ.എസ്. പുരം സുധീർ, ഫഹദ്, ബിലാലൽ കോളാട്ട്, കിരൺ, ഷഹനാസ്, സിംലാൽ , പി.ആർ. വിശാന്ത്, അനീഷ് മുട്ടാണിശ്ശേരിൽ, വിഷ്ണുദേവ്, അയ്യപ്പദാസ്, നൗഫൽ , ഷാജഹാൻ, നാസിം തുടങ്ങിയവർ സംസാരിച്ചു.