th
കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്ലീൻ ഹാൻഡ് ചലഞ്ച്

കൊട്ടിയം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ക്ലീൻ ഹാൻഡ് ചലഞ്ച് സംഘടിപ്പിച്ചു. മൈലാപ്പൂര് ജംഗ്ഷനിൽ പൊതുജനങ്ങൾക്ക് സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. നാസിമുദ്ദീൻ ലബ്ബ അദ്ധ്യക്ഷത വഹിച്ചു. എ.എൽ. നിസാമുദ്ദീൻ, വിജയൻ, സുരേന്ദ്രൻ പിള്ള, എ. ഷെമീർ ഖാൻ, സിമ്പിൾ ഷെമീർ, ജ്യോതിഷ്, ഷാജഹാൻ, എച്ച്.എം. ഷരീഫ്, അബ്ദുൾ അസീസ്, ഷാഫി, നജീം എന്നിവർ പ്രസംഗിച്ചു.