കരുനാഗപ്പള്ളി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹാൻഡ് വാഷ് ചലഞ്ച് ഏറ്റെടുത്ത് കരുനാഗപ്പള്ളിയിൽ കെഎസ്.യു പ്രവർത്തകർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാസ്കുകൾ, ഹാൻഡ് വാഷുകൾ, ലോഷനുകൾ എന്നിവ വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഹാൻഡ് വാഷ് ഉപയോഗരീതി പ്രവർത്തകർ വിശദീകരിച്ചു കൊടുത്തു.
കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് റഫീക്ക് ക്ലാപ്പന അദ്ധ്യക്ഷത വഹിച്ചു. ഷിബു എസ്. തൊടിയൂർ, കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്ലം ആദിനാട്, മുഹമ്മദ് അൻഷാദ്, അജ്മൽ, ബിധു തയ്യിൽ, അമാൻ ക്ലാപ്പന, സുമയ്യ, അനുശ്രീ, ബിധില, അനുഷ, അജു, മുഹ്സിൽ, ഫഹദ് എന്നിവർ സംസാരിച്ചു.