ശുചീകരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
ചാത്തന്നൂർ: പൂട്ടിക്കിടന്ന ചാത്തന്നൂർ റോയൽ ആശുപത്രി ഐസൊലേഷൻ വാർഡാകും!. ശുചീകരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആശുപത്രി ശുചീകരിച്ചത്. കൊറോണ കൊല്ലം ജില്ലയിൽ നിയന്ത്രണവിധേയം ആണെങ്കിലും മുൻകരുതൽ എന്ന നിലയിൽ ചാത്തന്നൂർ റോയൽ ആശുപത്രി ഐസൊലേഷൻ വാർഡിനായി സജ്ജമാകും. ഡി.വൈ.എഫ്.ഐ ചാത്തന്നൂർ മേഖലാ കമ്മിറ്റിയാണ് ശുചീകരണം ഏറ്റെടുത്തത്. തൊഴിലുറപ്പു പ്രവർത്തകരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ നാല് നിലയിലായുള്ള വാർഡുകളും റൂമുകളും വൃത്തിയാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനു ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ചാത്തന്നൂർ മേഖലാ കമ്മിറ്റി സെക്രട്ടറി വി. അനീഷ്, പ്രസിഡന്റ് ഷിഹാൻ, ട്രഷർ അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.