കൊല്ലം : വടക്കേവിള പോസ്റ്റ് ഓഫീസും ജെ.സി.ഐ ക്വയിലോൺ മെട്രോയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ "ബ്രേക്ക് ദ ചെയിൻ " കൊറോണ ബോധവത്കരണം കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ക്വയിലോൺ മെട്രോ പ്രസിഡന്റ് ഡോ. ഷിനുദാസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഡോ. ജയശങ്കർ, ട്രാവൻകൂർ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജിസ്റ്റും ലാബ് അഡ്മിസ്‌ട്രേറ്ററുമായ ജെ.സി. പ്രദീപ് കുമാർ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. കൊറോണ പ്രതിരോധ കിറ്റിന്റെ വിതരണവും നടന്നു. വടക്കേവിള തപാൽ ഒാഫീസ് പോസ്റ്റ് മാസ്റ്റർ എസ്. അജുലാൽ സ്വാഗതവും ജെ.സി. ക്വയിലോൺ മെട്രോ സെക്രട്ടറി ജി.ടി. രാജൻ നന്ദിയും പറഞ്ഞു.