photo

കൊട്ടാരക്കര: കാമുകനൊപ്പം ഒളിച്ചോടിയ പതിനേഴുകാരിയെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് പിടികൂടി. വൈദ്യപരിശോധനയിൽ മൂന്ന് മാസം ഗർഭിണിയെന്ന് തെളിഞ്ഞതോടെ പോക്സോ വകുപ്പ് ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

തൃശൂർ വലിയപാടം കറുപ്പടന്ന ചുണ്ടേക്കാട്ടിൽ ഹൗസിൽ മുഹമ്മദ് റിഫാനെയാണ് (23) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പാണ് റിഫാനൊപ്പം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി ഒളിച്ചോടിയത്. പെൺകുട്ടി ജോലി ചെയ്തിരുന്ന തുണിക്കടയിൽ വച്ചുള്ള പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചത്.

മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

തമിഴ്നാട്ടിലെ കാട്പാടിയിലാണ് ഒളിവിൽ കഴിഞ്ഞത്. ഇടയ്ക്ക് റെയിൽവേ സ്റ്റേഷനിൽവച്ച് ടെക്നോ പാർക്കിലെ ജീവനക്കാരിയുമായി യുവതി പരിചയത്തിലായി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. റിഫാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മുത്തശ്ശിയോടൊപ്പം വിട്ടയച്ചു.

കുന്നിക്കോട് സി.ഐ ഐ.മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ ഫൈസൽ, എ.എസ്.ഐ സുനിൽ, വനിതാ സി.പി.ഒമാരായ മറിയക്കുട്ടി, വിശ്വപ്രഭ എന്നിവർ ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.