ksrtc

കൊല്ലം: കൊറോണ വൈറസ് ബാധയെ തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞതോടെ കെ.എസ്.ആർ.ടി.സി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു. ജില്ലയിലെ 9 ഡിപ്പോകളിലായി 536 ഷെഡ്യൂളുകളാണ് ആകെയുള്ളത്. ഇതിൽ 323 ഷെഡ്യൂളുകൾ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. ഇതിന്റെ പകുതി മാത്രം ഇന്ന് ഓപ്പറേറ്റ് ചെയ്താൽ മതിയെന്നാണ് ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശം. ഫാസ്റ്റ് പാസഞ്ചർ സർവീസുകളാകും ഇന്ന് മുതൽ കൂട്ടത്തോടെ ഒഴിവാകുക. ദേശീയപാത വഴി ഇപ്പോൾ അഞ്ച് മിനിറ്റ് ഇടവേളയിൽ ഫാസ്റ്റ് പാസഞ്ചർ കടന്നുപോകുന്നുണ്ട്. സർവീസുകൾ റദ്ദാക്കി ഫാസ്റ്റ് പാസഞ്ചറുകൾ തമ്മിലുള്ള ഇടവേള 20 മിനിറ്റാക്കി വർദ്ധിപ്പിക്കും. ഓർഡിനറികൾ പരാമവധി സർവീസ് നടത്തുമെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ലാഭകരമല്ലാത്തവ റദ്ദാക്കാൻ സാദ്ധ്യതയുണ്ട്. 6.37 കോടിയായിരുന്നു ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം 60 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് മുതൽ 200ൽ താഴെ സർവീസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യാനാണ് സാദ്ധ്യത.

ഡിപ്പോ, ആകെ ഷെഡ്യൂൾ, ഇന്നലെ ഓപ്പറേറ്റ് ചെയ്തത്

കൊല്ലം 96 - 46

കൊട്ടാരക്കര 104 - 66

പുനലൂർ 62 - 34

പത്തനാപുരം 44 - 32

ചാത്തന്നൂർ 47 - 32

കരുനാഗപ്പള്ളി 76 - 51

ചടയമംഗലം 59 - 29

കുളത്തൂപ്പുഴ 32 -23

ആര്യങ്കാവ് 16 - 10

ശരാശരി വരുമാനം: 6.37 കോടി

ഇപ്പോൾ 60% ഇടിവ് (ഗ്രാഫ് വയ്ക്കുക)

ആകെ ഷെഡ്യൂൾ: 536

ഇന്നലെ നിരത്തിലിറങ്ങിയത്: 323