cashew
നഗരസഭാ ആരോഗ്യവിഭാഗവും അരോഗ്യവകുപ്പും സംയുക്തമായി കശുഅണ്ടി ഫാക്ടറിയിൽ നടത്തിയ പരിശോധന

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ വടക്കേവിള സോണൽ പരിധിയിലുള്ള പുന്തലത്താഴം, അയത്തിൽ എന്നിവടങ്ങളിലെ കശുഅണ്ടി ഫാക്ടറികളിൽ ആരോഗ്യ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്ത പരിശോധനയും ബോധവത്കരണവും നടത്തി. ജോലിക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴും തൊഴിലാളികൾക്ക് കൈ കഴുകാൻ സോപ്പും വെള്ളവും ഉറപ്പാക്കണമെന്നും പനിയുള്ളവരെ ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും മാനേജർമാർക്ക് കർശന നിർദ്ദേശം നൽകി. കോർപ്പറേഷൻ വടക്കേവിള സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജി. സാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.