kovid

ചവറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചവറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചവറ ഗവ.ബി.ജെ.എം കോളേജ് കെമിസ്ട്രി ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ നിർമ്മിച്ച സാനിറ്റൈസർ യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള മഹാത്മാഗാന്ധി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. എസ്.എസ്. ലോട്ടസിനു കൈമാറി. ചവറ മിനി സിവിൽ സ്റ്റേഷൻ, ചവറ പൊലീസ് സ്റ്റേഷൻ, ചവറ ഗവ. ആയുർവേദ ആശുപത്രി, വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ സാനിറ്റൈസർ വിതരണവും ബോധവത്കരണവും നടത്തി. ആർ. ഗോപിനാഥൻ നായർ, എ. മുഹമ്മദ് ബഷീർ, ഇ. മുഹമ്മദ് കുഞ്ഞ്, എസ്. വിജയൻപിള്ള, രാമചന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.