കൊല്ലം : ഗവ. വിക്ടോറിയ ആശുപത്രിയിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കൊല്ലം ജോയി ആലുക്കാസ് ഫൗണ്ടേഷന്റെ സഹായത്തോടെ കൈകഴുകൽ യൂണിറ്റുകൾ ആരംഭിച്ചു.
ഗവ. വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി ഉദ്ഘാടനം നിർവഹിച്ചു. വിക്ടോറിയ
ആശുപത്രി ശിശുരോഗ വിദഗ്ദ്ധനും ആർ.എം.ഒയുമായ ഡോ. അനു ജെ. പ്രകാശ് ആശുപത്രിക്കു വേണ്ടി കൈകഴുകൽ യൂണിറ്റുകൾ ഏറ്റുവാങ്ങി. ജോയി ആലുക്കാസ് അസി. മാനേജർ ലിബീഷ്. പി.ബി,
ജോളി സിൽക്‌സ് അസി. മാനേജർ ബി. സന്തോഷ് കുമാർ, ജോയി ആലുക്കാസ് എച്ച്.ആർ മാനേജർ ശ്യാം സെബാസ്റ്റ്യൻ, വിക്ടോറിയ ആശുപ്രതി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.