al

പുത്തൂർ: കൊറോണക്കെതിരെ നാടെങ്ങും ജനകീയ പ്രതിരോധം ശക്തമാക്കി. സന്നദ്ധ സംഘടനകളും യുവജനങ്ങളും വിവിധ സ്ഥലങ്ങളിൽ ബോധവത്കരണവും ഹാൻഡ് വാഷ് പോയിന്റ് സ്ഥാപിക്കലും നിർവഹിച്ചു.

പുത്തൂർ സർവീസ് സഹകരണ ബാങ്ക് പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യ മാസ്‌ക് വിതരണം നടത്തി. പുത്തൂർ എസ്.ഐ നിസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ജോൺസൺ, ടി.കെ. ജോർജു കുട്ടി, വസന്തകുമാർ കല്ലമ്പുറം, ബിനു ചൂണ്ടാലിൽ, ഗോപാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.

ചെറുപയ്ക സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് വനിതകൾക്ക് മാസ്ക് വിതരണം ചെയ്തു. പ്രസിഡന്റ് പി. ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രവർത്തകർ പുത്തൂരിൽ ഒട്ടോറിക്ഷാ തൊഴിലാളികൾക്ക് മാസ്ക് വിതരണം ചെയ്തു. വസന്തകുമാർ കല്ലുംപുറം, അനീഷ് ആലപ്പാട്ട്, സന്തോഷ് പഴവറ, സുഗതകുമാരി എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ മാവടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

പുത്തൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ, മാവടി വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, എന്നിവിടങ്ങളിൽ ഹാൻഡ് വാഷ്, സാനിട്ടൈസർ എന്നിവ സ്ഥാപിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

സി.പി.എം ലോക്കൽ സെക്രട്ടറി എ. അജി, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രാജേഷ് കുമാർ, പ്രസിഡന്റ് അഖിൽ, അഭിഷേക്, മീര, കോട്ടക്കൽ രാജപ്പൻ, സജീവ് എന്നിവർ പങ്കെടുത്തു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പവിത്രേശ്വരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ പുരം കോളനിയിൽ മാസ്ക് വിതരണം നടത്തി. വല്ലം ബാലവാടി കോളനിയിൽ ബി.ജെ.പി വല്ലം വാർഡ് കമ്മിറ്റിയും മാസ്ക്, സാനിട്ടൈസർ എന്നിവ വിതരണം ചെയ്തു. ബോധവത്കരണവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഗിരീഷ്‌കുമാർ, അജിത് ചാലൂക്കോണം, വല്ലം വിഷ്ണു, സതീശൻ, പ്രശാന്ത്, തുളസീധരൻ, സുരേഷ് കലിമ എന്നിവർ നേതൃത്വം നൽകി. കുളക്കട ദേശീയ വായനശാലാ ജംഗ്ഷനിൽ ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകഴുകാൻ സംവിധാനം ഏർപ്പെടുത്തി. ചാന്ദ്രം വെഡിംഗ് സ്റ്റുഡിയോയാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.