എഴുകോൺ: വെളിയം ബി.ആർ.സിയുടെ നേതൃത്വത്തിൽ വെളിയം കോളനിയിലെ വീടുകൾ സന്ദർശിച്ച് കൊറോണ ബോധവത്കരണവും മാസ്‌ക്, ഹാൻഡ് വാഷ് വിതരണവും നടത്തി. വീടുകളിലെ അംഗങ്ങളെ ലോഷൻ ഉപയോഗിച്ച് കൈ കഴുകാൻ പരിശീലിപ്പിക്കുകയും മുൻകരുതലുകൾ വിവരിക്കുകയും ചെയ്തു. വെളിയം ബി.പി.ഒ ആർ. അനിൽകുമാർ, ട്രെയിനർമാരായ എം.എസ്. അനൂപ്, ശശിധരൻപിള്ള, പി. പ്രവീൺ, ഷീലാകുമാരി, വി. സിന്ധു, രാഖിമോൾ എന്നിവർ നേതൃത്വം നൽകി.