photo
തഴവാ ഗ്രാമപഞ്ചായത്തിലെ ബ്രോക്ക് ദ ചെയിൻ പദ്ധതി പ്രസിഡന്റ് എസ്.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ബ്രേക്ക്‌ ദ ചെയിൻ പ്രോഗ്രാമിന്റെ ഭാഗമായി തഴവ ഗ്രാമപഞ്ചായത്തും തഴവ കുടുംബാരോഗ്യകന്ദ്രവും കേരള വാട്ടർ അതോറിട്ടി യും ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത്‌ സെന്ററും ആയുർ വേദ ഡിസ്പെൻസറിയും സംയുക്തമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശ്രീലത നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനിപൊൻ അദ്ധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ജാസ്മിൻ റിഷാദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ സംഗീത, ആയുഷ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ വീനസ് മെർസലിൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ ദിനമണി, പബ്ലിക് ഹെൽത്ത്‌ നഴ്സ് അമ്മിണി, സീനിയർ ക്ലർക്ക് എസ്. ശ്രീദേവി എന്നിവർ സംസാരിച്ചു.