കൊല്ലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ക്ലോക്ക് ടവറിന് സമീപം കൈകഴുകൽ കേന്ദ്രം സജ്ജമാക്കി. മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. സമിതി കൊല്ലം ഏരിയാ പ്രസിഡന്റ് എ.ആർ. നാസർ, സെക്രട്ടറി മഞ്ചു സുനിൽ, ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ, എ. അജയകുമാർ, കമാൽ പിണാണിക്കട, പി.പി. ജോസ് എന്നിവർ സംസാരിച്ചു.