corona
കൊറോണ

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഗൃഹനിരീക്ഷണത്തിൽ 659 പേരും ആശുപത്രിയിൽ ഏഴു പേരുമുണ്ട്. 349 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 81 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 268 പേരുടെ പരിശോധനാ ഫലം വന്നതിൽ എല്ലാം നെഗറ്റീവാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് മനുഷ്യ വിഭവശേഷി പൂർണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി.ഷേർളി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനായി സ്വകാര്യ ആശുപത്രികളിലും സ്‌കൂളുകളിലും സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ആക്ഷൻ പ്ലാൻ സി പ്രകാരം 28 സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.